Posts

Showing posts from January, 2018

ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി

ജ്യോതിഷം – പ്രവചനവും പരിഹാരവും  എന്നൊരു ലേഖനം മുന്‍പ് എഴുതിയിരുന്നു. അതിലെ കമന്‍റില്‍ സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അതിനാല്‍ സ്വാമി ദയാനന്ദസരസ്വതിക്ക്  അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ചുള്ള അഭിപ്രായം ഒരു പോസ്റ്റാക്കുന്നു. ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദസരസ്വതി സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി ദയാനന്ദ സരസ്വതി രചിച്ച സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശം എന്ന കൃതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം വിശദീകരിക്കുന്ന രണ്ട‍ാം സമുല്ലസത്തില്‍ മന്ത്രവാദത്തെയും ജ്യോത്സ്യത്തെയും പ്രതിപാദിച്ചിരിക്കുന്നു. സംശയശീലമുള്ളവരും കുത്സിതരായ ആളുകളോട് സംസര്‍ഗ്ഗം ചെയ്യുന്നവരും ദുഷിച്ച സംസ്കാരമുള്ളവരുമായ ജനങ്ങള്‍ ഭയവും സംശയവുമുണ്ടാകുന്ന ഭൂതങ്ങള്‍, പ്രേ...

ജ്യോതിഷം – പ്രവചനവും പരിഹാരവും

ആമുഖമായി പറയട്ടെ, ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല, ആധികാരികമായി പഠിക്കാന്‍ ഉദ്ദേശവുമില്ല. എന്നാല്‍, ദശാബ്ദങ്ങളായി ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്ന വിഷയം ആഴത്തില്‍ പഠിച്ച ധാരാളം വ്യക്തികളെ നേരിട്ട് പരിചയമുണ്ട്, അവരോട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തമ്മില്‍ നന്നായി പരിചയമായ ശേഷം ഞാന്‍ അവരുടെ ഒരു ക്ലൈന്റ് അല്ല എന്നുള്ള ബോധ്യമുള്ളപ്പോള്‍ ജ്യോതിഷവിശാരദന്മാര്‍ അവരുടെ ചിന്തകള്‍ പറയാറുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലും എന്റെ ചിന്താസരണിയില്‍ വന്നതുമായ കാര്യങ്ങള്‍ ചേര്‍ത്താണ് ഈ ലേഖനം എഴുതുന്നത്‌. ഈ ലേഖനം വായിച്ചതിനുശേഷം,  IISH.ORG  (Indian Institute of Scientific Heritage)-ലെ ശ്രീ എന്‍ ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തെക്കുറിച്ചുള്ള ചില പ്രഭാഷണങ്ങളില്‍ ‘ ജ്യോതിഷം ഒരു ശാസ്ത്രമാണ് ‘ എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ശ്രീ. ഉമേഷിന്റെയും ശ്രീ. സൂരജിന്റെയും ചില  ബ്ലോഗ്‌ പോസ്റ്റുകളില്‍  രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നതും വായിക്കൂ. ജ്യോതിശാസ്ത്രമോ (Astronomy) മലയാളം കലണ്ടറും നാളുകളും മറ്റും (പഞ്ചാംഗം) ഗണിക്കാനുതകുന്ന ജ്യോതിഷമോ അല്ല ഇവിടെ വിഷയം. ജ്യോതിഷം ആധുനികശാസ്ത്രമാണോ അല്ലയോ എന്നതുമല്ല ...

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

Image
മനസ്സ്, ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പണ്ടുമുതല്‍ക്കുതന്നെ വളരെയേറെ പഠനവിധേയമാക്കപ്പെട്ടതാണല്ലോ. “ഏറ്റവും അവസാനത്തെ ഉത്തരം” എന്ന് കരുതാന്‍ യോഗ്യമായ ഒരു നിര്‍വചനം ഇതുവരെയും ഉള്ളതായി കരുതുന്നില്ല. അതിനാല്‍ മനസ്സിനെയും ബുദ്ധിയെയും ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു ചര്‍ച്ചയ്ക്ക് മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ വിഷയവും എന്ന് തുടക്കത്തില്‍ തന്നെ എഴുതട്ടെ. സംഭാഷണങ്ങളിലും പഠനവേളകളിലും ന‍ാം കൂടുതലായി ഉപയോഗിക്കാറുള്ള പദങ്ങളാണ് “മനസ്സിലായോ?”, “മനസ്സിലായി”, “മനസ്സിലായില്ല” തുടങ്ങിയവ. “മനസ്സിലായോ?” എന്നതിന് പകരം “ബുദ്ധിയിലായോ?” എന്നാരും ചോദിക്കാറില്ല.  ഇപ്പോള്‍ പറഞ്ഞത് ‘മനസ്സിലായല്ലോ’?   ജീവിതത്തിലെ ഓരോരോ വസ്തുതയും ന‍ാം കേട്ടും വായിച്ചും ചിന്തിച്ചും മനസ്സിലാക്കുന്നു. ഒന്നാലോചിച്ചാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് മനസ്സിലൂടെയാണ്. വിശ്വാസം, ഭക്തി, യുക്തിചിന്ത, നിരീശ്വരവാദം, കാമക്രോധവികാരങ്ങള്‍ തുടങ്ങി എല്ലാറ്റിനും ഹേതുവായിരിക്കുന്നത് നമ്മുടെ മനസ്സാണ്. മറ്റൊരാളുടെ കൊട്ടാരസദൃശ്യമായ വീട് കാണുമ്പോള്‍, “അതുപോലെ ഒരു വീട് എനിക്കും വേണം” എന്ന് തോന്നുന്നതും മനസ്സിനാണ്‌. കുത്തു...

കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?

കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍ ഈ ബ്ലോഗ് ലോകത്തും അല്ലാതെയും ധാരാളം നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും വായിക്കുന്നവരേയും (കാണുന്നവരെയും) ചിന്തിപ്പിക്കാനും സ്വന്തമായൊരു അഭിപ്രായത്തില്‍ അവരെക്കൊണ്ടെത്തിക്കാനും കഴിഞ്ഞാന്‍ നല്ലത്. കൃഷ്ണന്‍ സ്ത്രീലമ്പടന്‍ ആയിരുന്നില്ലേ? പതിനാറായിരത്തിയെട്ട് ഗോപികമാരെ ഭാര്യമാരാക്കിയില്ലേ? കൃഷ്ണന്‍ അക്കാലത്തെ ഒരു അവര്‍ണ്ണന്‍ ആയിരുന്നില്ലേ, അതല്ലേ ശരീരത്തിന്റെ നിറം നീലയായത്‌? ഏതോ ഒരു കാട്ടുമാനുഷ്യന്റെ അമ്പേറ്റല്ലേ കൃഷ്ണന്‍ മരിച്ചത്? എന്നിങ്ങനെ ബാലിശമായ ചോദ്യങ്ങളില്‍ തുടങ്ങി ഭാഗവതത്തിലെയും ഭഗവദ്ഗീതയിലെയും ശ്ലോകങ്ങളെ പലരീതിയില്‍ വ്യാഖ്യാനിച്ചും ചോദ്യം ചെയ്യുന്നു. രാമന്റെ കാര്യവും അങ്ങനെതന്നെ. രാമന്‍ അത്ര വലിയൊരു മഹാനായിരുന്നെങ്കില്‍ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടുപോയ ഒരു രാക്ഷസനെ കീഴടക്കാന്‍ ഇത്രയ്ക്ക് വലിയൊരു മഹാസാഹസം വേണമായിരുന്നോ? പണ്ട് രാവണനെ സ്വന്തം വാലില്‍ കെട്ടി നടന്ന ആ ബ...

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. കൂടുതല്‍ ഹിന്ദുക്കളും ദിവസേന വൈകിട്ട് നിലവിലക്ക് കത്തിച്ചു ഈശ്വരനാമം ജപിക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളും അര്‍ച്ചനകളും നേര്‍ന്ന്, ജീവിതദുഃഖങ്ങളില്‍ നിന്നും നമ്മെ കരകയറ്റി സുഖം പ്രദാനം ചെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ വിവാഹം നടക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുചിലര്‍ കുട്ടികളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏതു ഭാഷയിലാണ് ന‍ാം ചിന്തിക്കുന്നത് അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാലോചിക്കൂ. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് അല്ലെങ്കില്‍ ‘മനസ്സില്‍’ പ്രാര്‍ത്ഥിക്കുന്നത് മാതൃഭാഷയായ മലയാളത്തില്‍ അല്ലെങ്കില്‍ നമുക്ക് കൂടുതല്‍ വശഗതമായ മറ്റൊരു ഭാഷയില്‍ ആണല്ലോ. ലോകത്ത് 2500-ഓളം ഭാഷകള്‍, ഇന്ത്യയില്‍ മാത്രം 250-ലേറെ ഭാഷകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. അപ്പോള്‍ ലോകത്തിലെ ഓരോ മനുഷ്യനും വ്യത്യസ്ത ഭാഷകളില്‍ പ്രാര്‍ത്ഥി...

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം. കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ...