അജ്ഞാനത്തിന്റെ സ്രോതസ്സ്

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 644 – ഭാഗം 6.2 നിര്വാണ പ്രകരണം ഉത്തരാര്ദ്ധം (രണ്ടാം ഭാഗം).
സര്ഗ്ഗാദ്യാ മൃതജീവാനാം സര്വത്രൈവാംഗുലൈംഗുലൈ
അസംഖ്യാ: സന്ത്യസംഖ്യാനാമദൃശ്യാപ്രതിഘാമിഥ: (6.2/159/63)
വിപശ്ചിത് (ഭാസന്‍) പറഞ്ഞു: ശുദ്ധജ്ഞാനദൃഷ്ടിയില്നോക്കിയാല്എല്ലാം ക്ഷണത്തില്മനസ്സിലാവും എന്ന് ജ്ഞാനികള്ക്കറിയാം. ‘ഞാന്അജ്ഞാനിഎന്നൊരു ചിന്ത അനന്തബോധത്തില്ഉണ്ടായതുമൂലമാണ് ലോകമെന്ന കാഴ്ച ഉരുത്തിരിഞ്ഞത്. വാസ്തവത്തില്അജ്ഞാനത്തിന്റെയും സ്രോതസ്സ് അനന്തബോധം തന്നെയാകുന്നു.ആരുമിവിടെ മരിക്കുന്നില്ല, ജനിക്കുന്നുമില്ല. രണ്ടു ചിന്തകള്ബോധത്തില്ഉല്പ്പന്നമാവുന്നതിനാല്അവയ്ക്ക് യാഥാര്ത്ഥ്യത്തിന്റെ ഭാവം കൈവരുന്നുവെന്നു മാത്രം. മരണം എന്നൊരു പരിസമാപ്തി യഥാര്ത്ഥത്തില്ഉണ്ടെന്നുവരികില്അതെത്ര സന്തോഷകരമാണ്! എന്നാല്മരിച്ച ഒരാളെ വീണ്ടും കാണാനാകുന്നുവെങ്കില്തീര്ച്ചയായും അയാള്ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണര്ത്ഥം.
അതായത് മരണം എന്നൊന്നില്ല. അങ്ങനെയെങ്കില്ജനനവും ഇല്ല. ബോധത്തിലെ സഞ്ചാരമാണ് രണ്ടുസംഭവങ്ങളുംസത്യമെന്ന് തോന്നിപ്പിക്കുന്നത്. അവ സത്യമെന്ന് നിരൂപിച്ചാല്സത്യം; അല്ലെങ്കില്അവ മിഥ്യ. അപ്പോള്ചിന്തകള്മാത്രമാണ് ഉണ്മ എന്ന് വരുന്നു. ബോധത്തില്നിന്നും വിട്ടുനില്ക്കുന്ന ഏതെങ്കിലും ജീവിതമുണ്ടോ? ശുദ്ധബോധത്തില്ആകുലതകളോ മരണമോ ഇല്ല. അപ്പോള്പ്പിന്നെ ആരാണീ ദുഖമനുഭാവിക്കുന്നത്? ആരാണ് മരണപ്പെടുന്നത്?
ദേഹവും പരം പൊരുളുമായുള്ള ബന്ധം ചുഴികള്ജലധികള്ക്കെങ്ങനെയോ അങ്ങനെയാണ്.
കാഴ്ചകളെ ഒക്കെയും ചൂഴ്ന്നു നിലകൊള്ളുന്നത് ഉണ്മയാണ്. എന്നാല്കാഴ്ചയെന്നത്, വെറും വിക്ഷേപമാണ്. അതില്സത്യമായി ഒന്നുമില്ല. അതിനു സ്വയമൊരു നിലനില്പ്പുമില്ല. അവതമ്മില്യാതൊരു വിധത്തിലുള്ള വൈരുദ്ധ്യങ്ങളും ഇല്ല. എന്നാല്ഇതേ ബോധമാണ് സൃഷ്ടികളില്വൈരുദ്ധ്യമെന്ന തോന്നല്ഉണ്ടാക്കുന്നത്. എത്ര വിസ്മയകരം!
ലോകമെന്ന വിക്ഷേപത്തെ അങ്ങനെതന്നെ സാക്ഷാത്ക്കരിച്ചാലും അങ്ങനെ അത് വെറും മിഥ്യയായ കാഴ്ച്ചമാത്രമാണെന്ന് തിരിച്ചറിഞ്ഞാലും. അനന്തവും അവിഭാജ്യവുമായ ബോധം മാത്രമാണ് എല്ലായിടവും എല്ലാക്കാലത്തും ഉള്ളത്. അപ്പോള്പ്പിന്നെ നാനാത്വമോ ഏകത്വമോ എങ്ങനെയുണ്ടാകാനാണ്? ഇതില്വൈരുദ്ധ്യമേതുമില്ല. അല്ലെങ്കില്ഇതില്വൈരുദ്ധ്യമില്ലായ്മയും ഇല്ല. സത്യം സാക്ഷാത്ക്കരിച്ചവര്ക്ക് പരംപൊരുളെന്നത് സത്തോ അസത്തോ അല്ലെന്നറിയാം. അതിനാലവര്പരമനിശ്ശബ്ദതയായാണ്സത്യത്തെ സാക്ഷാത്ക്കരിക്കുന്നത്.
വിഷയപ്രപഞ്ചമായി കാണപ്പെടുന്നത് പരബ്രഹ്മമാണ്. പരബ്രഹ്മം പലപല സങ്കല്പ്പങ്ങള്കൈക്കൊണ്ട് വൈവിദ്ധ്യമാര്ന്ന വിഷയങ്ങളായി പ്രഭാസിക്കുകയാണ്. എന്നാല് ബോധത്തില്വിഭജനാത്മകതയുടെ ചിന്താലേശംപോലും ഇല്ലാത്തതിനാല്‍ ‘കാണപ്പെട്ടവൈവിദ്ധ്യ വിഷയങ്ങള്വെറും മിഥ്യയാണ്.
മരിച്ചുകഴിഞ്ഞ ജീവികളാല്ആകാശം നിറഞ്ഞിരിക്കുന്നു. അനിനെയുള്ള ലോകങ്ങള്അസംഖ്യമുണ്ട്. അവ ഗോചരമല്ലെങ്കിലും തന്നില്വൈരുദ്ധ്യമേതും കൂടാതെ അവയെല്ലാം ഒന്നിച്ചു നിലകൊള്ളുന്നു.”
അവ പരസ്പരം കാണുന്നില്ല. ദൃഷ്ടി പ്രതീതിക്ക് പാത്രങ്ങളാവുന്ന പ്രപഞ്ചം വാസ്തവത്തില്ശുദ്ധവിഹായസ്സാണ്. സ്വപ്നത്തില്ഒരാള്വിവിധ പദാര്ത്ഥങ്ങളെ കാണുന്നതുപോലെ ബോധമാണ് എല്ലാറ്റിനെയും കാണുന്നത്. സ്വയം പ്രബുദ്ധമാണെങ്കിലും പ്രഭാതമാവുന്നതുവരെ ഇരുട്ട് തുടരുന്നതുപോലെ ബോധത്തില്വിഷയങ്ങള്കാഴ്ചകളായി തുടരുന്നു.

എന്നാല്ലോകമെന്നത് സത്തോ അസത്തോ ആകട്ടെ സത്യം തെളിയുമ്പോള്പരമപ്രശാന്തി അനുഭവപ്പെടും. അനുനിമിഷം കടലില്തിരകളും മലരികളും ഉണ്ടായി മറയുന്നു. അതുപോലെ ബ്രഹ്മത്തില്ലോകങ്ങള്അനുനിമിഷം ഉണ്ടായി മറയുന്നു. ബ്രഹ്മം മാത്രമാണ് സത്യം. ജഗത് മിഥ്യയാകുന്നു.
Credits of this post goes tohttp://sreyas.in/

Comments

Popular posts from this blog

ക്ഷേത്രം എന്നാല്‍ എന്താണ്

13 Beautiful Ancient Temples In India That Will Take You Back In Time

1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ